ബസിൽനിന്നു തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു
1567846
Monday, June 16, 2025 11:28 PM IST
പഴയന്നൂർ: ബസിൽനിന്നു തെറിച്ചുവീണു ഗുരുതരപരിക്കേറ്റ ഓട്ടിസംബാധിതനായ യുവാവ് മരിച്ചു. ചേലക്കര എളനാട് തേക്കിൻകാട് വീട്ടിൽ രാജന്റെ മകൻ അനൂജ് (27) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ പഴയന്നൂർ - എളനാട് - തൃശൂർ റൂട്ടിൽ ഓടുന്ന ഉണ്ണികൃഷ്ണ ബസിൽനിന്നു വീണാണ് അനൂജിനു തലയ്ക്കു ഗുരുതരപരിക്കേറ്റത്. ഉടൻതന്നെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ പത്തോടെ മരിച്ചു.