ശവപ്പെട്ടിയുമായി ബിജെപി പ്രതിഷേധസമരം നടത്തി
1567949
Tuesday, June 17, 2025 2:03 AM IST
കരുവന്നൂർ: നിക്ഷേപത്തുക ലഭിക്കാത്തതിനെതുടർന്നുള്ള പൗലോസിന്റെ മരണത്തിൽ പ്രതിഷേധിച്ചു കരുവന്നൂര്‍ സഹകരണ ബാങ്കിനുമുമ്പില്‍ ശവപ്പെട്ടിയുമായി ബിജെപിയുടെ പ്രതിഷേധസമരം.
ധര്‍ണ ബിജെപി തൃശൂര്‍ സൗത്ത് ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ആമുഖഭാഷണം നടത്തി.
ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സി.സി. രമേഷ്, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കല്‍, രിമ പ്രകാശ്, അജീഷ് പൈക്കാട്ട്, മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു, ട്രഷറര്‍ ജോജന്‍ കൊല്ലാട്ടില്‍, വൈസ് പ്രസിഡന്റ് രമേഷ് അയ്യര്‍, പൊറത്തിശേരി ഏരിയ പ്രസിഡന്റ് സൂരജ് കടുങ്ങാടന്‍, ഇരിങ്ങാലക്കുട ടൗണ്‍ ഏരിയ പ്രസിഡന്റ് ലിഷോണ്‍ കാട്ട്ളാസ്, കൗണ്‍സിലര്‍മാരായ അജയന്, സിന്ധു സതീഷ്, ലാമ്പി റാഫേല്‍ എന്നിവര്‍ പങ്കെടുത്തു.