പ​ള്ളി​വ​ള​വ്: മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​അ​വാ​ർ​ഡ് വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കാ​ണ് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ന​ൽ​കി അ​നു​മോ​ദി​ച്ച​ത്. ഇ.​ടി.​ ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സീ​ന​ത്ത് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് പൊ​ളി​റ്റിക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ന​ന്ദ് സ​ദാ​ന​ന്ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സു​ഗ​ത ശ​ശി​ധ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ഫ്സ ഒ​ഫൂ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് ടി.​എ​സ്.​ രാ​ജു, പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​മ​തി സു​ന്ദ​ര​ൻ, വി​ക​സ​നകാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്രി​യ ഹ​രി​ലാ​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. ​പ്രേ​മാ​ന​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി കെ.​എ​സ്.​ രാ​മ​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​ര​മി​ച്ച അ​ധ്യാ​പ​ക​രാ​യ ടി.​എ​സ്.​ സ​ജീ​വ​ൻ, വി.​കെ.​ മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​രെ എം​എ​ൽ​എ ആ​ദ​രി​ച്ചു.