സൂപ്രണ്ടിനെ തടഞ്ഞുവച്ച കേസ്; പ്രതികളെ വെറുതെവിട്ടു
1567500
Sunday, June 15, 2025 7:04 AM IST
വടക്കാഞ്ചേരി: മുളങ്കുന്നത്തുകാവ് സർക്കാർ മെഡിക്കൽ കോളജിൽ നിയമവിരുദ്ധമായും അന്യായമായും എച്ച്ഡിഎസ് ജീവനക്കാരനെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ആശുപത്രി സൂപ്രണ്ടിനെ ഓഫീസിൽ തടഞ്ഞുവച്ച കേസിൽ പ്രതികളെ വെറുതെവിട്ടു.
പ്രതികളായ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും എച്ച്ഡിഎസ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റുമായ സി.വി. കുരിയാക്കോസ്, വർക്കിംഗ് പ്രസിഡന്റ് പി.എസ്. ഉണ്ണികൃഷ്ണൻ എന്നിവരെ വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് നസീബ് എ അബ്ദുൽറസാക്ക് വെറുതെവിട്ടു. 2017ൽ ഡോ. ബിജു കൃഷ്ണൻ സൂപ്രണ്ടായിയിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതികൾക്കുവേണ്ടി അഡ്വ.ഇ കെ മഹേഷ് ഹാജരായി.