ഹൈസ്കൂൾ പ്രവൃത്തിദിനവും സമയവും പുനക്രമീകരിച്ചത് പ്രതിഷേധാർഹം
1566761
Friday, June 13, 2025 12:19 AM IST
തൃശൂർ: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഹൈസ്കൂൾ അക്കാദമിക് കലണ്ടർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ വർഷത്തെ മെന്പർഷിപ്പ് വിതരണ ഉദ്ഘാടനം കെപിസിസി സെക്രട്ടറി എ. പ്രസാദ് നിർവഹിച്ചു. വെസ്റ്റ് ഫോർട്ട് സെന്റ് ആൻസ് സ്കൂളിലെ സിംല, അധ്യാപിക സജി എന്നിവർ എറ്റുവാങ്ങി.
ജില്ലാ പ്രസിഡന്റ് പി.സി. ശ്രീപത്മനാഭൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജയപ്രകാശ് പാറപ്പുറത്ത്, ട്രഷറർ സി.എ. മുഹമദ് റാഫി, ടി.യു. ജയ്സണ്, റെയ്ജു പോൾ, കെ.ജെ. ജോബി, സി.ജെ. റെയ്മണ്ട്, ജസ്ലിൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.