സഹൃദയ എംബിഎ കോളജില്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
1567069
Saturday, June 14, 2025 1:49 AM IST
കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ രണ്ടാമത് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ മാനേജ്മെന്റ്് റിസര്‍ച്ച് "സഹൃദയസിംസ്' എന്ന പേരില്‍ ആഗോളതല ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. മലേഷ്യയിലെ സെയിറ്റോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. വിനീത ഗുപ്തന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു.
കോണ്‍ഫറന്‍സ് ചെയര്‍ അതിഥിയായി മുംബൈ എന്‍എം ഐഎംഎസ് പ്രൊവോസ്റ്റ് ആന്‍ഡ് ഡീന്‍ ഡോ. ജസ്റ്റിന് പോള്‍ സന്നിഹിതനായിരുന്നു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് കേരള ഹെഡ് സുജാത മാധവ്ചന്ദ്രന്‍, കോയമ്പത്തൂര്‍ കാരുണ്യ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മാനേജ്മെന്റ്് പ്രൊഫസര്‍ ആന്‍ഡ് ഡീന്‍ ഡോ. ജെ. ക്ലെമന്റ് എന്നിവർ പ്രസംഗിച്ചു. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന പ്ലീനറി സെഷനില്‍ അമൃത്സര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മാര്‍ക്കറ്റിംഗ് അസി. പ്രൊഫസറും മീഡിയ ആന്‍ഡ് പിആര്‍ ചെയര്‍പേഴ്സനുമായ അശ്വതി അശോകന് അജിത, മലേഷ്യന്‍ യൂണിവേഴ്സിറ്റി സിഇഒ ഡോ. സെല്‍വരാജ് ഒയ്യന് പിള്ളൈ ഒയ്യന് എന്നിവര്‍ പങ്കെടുത്തു.
കോണ്‍ഫറന്‍സില്‍ പങ്കെടുത്ത റിസര്‍ച്ച് സ്കോളേഴ്സി ന്റെ തെരഞ്ഞെടുത്ത പേപ്പര്‍ എബ്സ്ട്രാക്ടുകള് കോണ്‍ഫറന്‍സ് പ്രൊസീഡിംഗ്സ് ബുക്ക് ഓഫ് എബ്സ്ട്രാക്സ് എന്ന പേരിലുള്ള പുസ്തകം വിശിഷ്ടാതിഥികള്ചേര്ന്ന് പ്രകാശനം ചെയ്തു.
കോണ്‍ഫറന്‍സിന്റെ ഭാഗമായി സിംസ് ലൈബ്രറി ബുക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു. സിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജിനോ ജോണി മാളക്കാരന്‍, ഡയറക്ടര്‍ ഡോ. ധന്യ അലക്സ്, റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ബിനോയ് തോമസ് എന്നിവര്‍ കോണ്‍ഫറന്‍സിനു നേതൃത്വം നല്കി.