പുതുക്കാട് സിഗ്നലില്‍ വാനിന് പുറകില്‍ ലോറി ഇടിച്ചു
1567504
Sunday, June 15, 2025 7:04 AM IST
പുതുക്കാട്: ദേശീയപാത പുതുക്കാട് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാനിന് പുറകില്‍ ലോറി ഇടിച്ചു കയറി. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും പാലക്കാട് പോവുകയായിരുന്ന മിനി വാനിന് പുറകില്‍ ലോറി ഇടിക്കുകയായിരുന്നു.
അങ്കമാലിയില്‍ നിന്നു പട്ടിക്കാട് പോവുകയായിരുന്നു ലോറി. ആര്‍ക്കും പരിക്കില്ല. ഇതിനിടെ ഗതാഗതക്കുരുക്കില്‍പെട്ട ടോറസ് ലോറി മുന്‍പിലുണ്ടായിരുന്ന കാറിലിടിച്ച് അപകടം സംഭവിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസം ഉണ്ടായി.