വെള്ളക്കെട്ടിലായി ഊരകം റോഡ്
1566787
Friday, June 13, 2025 1:28 AM IST
ചേർപ്പ്: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ ഊരകം സെന്ററിന് സമീപം റോഡില്‍ വെള്ളക്കെട്ട്. റോഡിന് ഇരുവശത്തെയും തോടുകൾ മണ്ണുനിറഞ്ഞ് മൂടപ്പെട്ട അവസ്ഥയിലായതിനാൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്തതിനാലാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്.
വെള്ളത്തിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങൾ ഊരകം മയമ്പിള്ളി ക്ഷേത്രത്തിന് മുൻവശത്ത് അടിയുന്നതായും പരാതിയുണ്ട്. മഴക്കാലത്തിനുമുമ്പ് വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അയിച്ചിയിൽ രാധാകൃഷ്ണൻ ചേർപ്പ് ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനംനൽകിയിരുന്നു. ഇതേതുടർന്ന് പഞ്ചായത്ത് ഭരണസമിതി പിഡബ്ല്യുഡി, കെഎസ്ടിപി റോഡ് നിർമാണ അധികൃതർക്ക് വിവരം നൽകിയിട്ടും നടപടിയില്ലാത്ത അവസ്ഥയും നിലനിൽക്കുന്നു.