എലിപ്പനി ബാധിച്ച് ആമ്പല്ലൂര്‍ സ്വദേശി മരിച്ചു
1566717
Thursday, June 12, 2025 11:00 PM IST
ആമ്പല്ലൂര്‍: എലിപ്പനി ബാധിച്ച് മധ്യവയസ്കൻ മരിച്ചു. വില്ലേജ് കോര്‍ട്ട് റോഡില്‍ താമസിക്കുന്ന വേങ്ങാശേരി വീട്ടില്‍ രവീന്ദ്രനാണ്(60) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്കായിരുന്നു മരണം.
ഈ മാസം 5 മുതലാണ് രവീന്ദ്രന് പനി തുടങ്ങിയത്. പനി മാറാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.
പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രവീന്ദ്രനെ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ 11.30ന് വടൂക്കര ശ്രീനാരായണ ശ്മശാനിയില്. ഭാര്യ: മിനി. മക്കള്‍: അമരീഷ്, അക്ഷയ്.