തിരുനാൾ ആഘോഷിച്ചു
1567501
Sunday, June 15, 2025 7:04 AM IST
പഴുവിൽ: പഴുവിൽ സെന്റ്് ആന്റണീസ് ഫൊറോന ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷിച്ചു. രാവിലെ വിശുദ്ധകുർബാന, കൂടുതുറക്കൽ, ആഘോഷമായ പാട്ടുകുർബാന, ലദീഞ്ഞ്, നൊവേന, പള്ളിചുറ്റി പ്രദക്ഷിണം, ബാൻഡ്് വാദ്യം, നേർച്ചഊട്ട് എന്നിവ ഉണ്ടായിരുന്നു.
രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ചെന്നായ്പ്പാറ തിരുഹൃദയാശ്രമം ഡയറക്ടർ ഫാ. ജോഷി കണ്ണമ്പുഴ മുഖ്യകാർമികത്വം വഹിച്ചു. കൊട്ടേക്കാട് ഫൊറോന ദേവാലയത്തിലെ അസി. വികാരി ഫാ. മിഥുൻ ചുങ്കത്ത് തിരുനാൾ സന്ദേശം നൽകി. അസി. വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ സഹകാർമികത്വം വഹിച്ചു.
ഫൊറോന വികാരി റവ. ഡോ. വിൻസെന്റ്് ചെറുവത്തൂർ, ഫാ. ഡേവിസ് പുലിക്കോട്ടിൽ, ടിന്റോ ജോസ്, ഡിനോ ദേവസി, ആന്റോ മേയ്ക്കാട്ടുകുളം, അനിൽ ആന്റണി, റിനോയ് ജോൺസൺ, അന്തോണി നാമധാരികൾ, തിരുനാൾ കമ്മറ്റി അംഗങ്ങൾ, യുവജന സംഘടകൾ, സെന്റ ആന്റണീസ് കുടുംബകൂട്ടായ്മ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.