ദേവാലയങ്ങളില് തിരുനാളാഘോഷം
1566570
Thursday, June 12, 2025 1:48 AM IST
പറവട്ടാനി വിമലനാഥ ദേവാലയം
വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പു പ്രതിഷ്ഠയും 25-ാം ഊട്ടുതിരുനാളും നാളെ മുതൽ 15വരെ ആഘോഷിക്കുമെന്ന് വികാരി റവ. ഡോ. റോയ് മൂക്കൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നാളെ വൈകീട്ട് ലൂർദ് പള്ളിയിൽ വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം 5.30ന് പാദുവായിൽനിന്നു കൊണ്ടുവന്ന വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പു വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.
14നു വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പു പ്രതിഷ്ഠയും കൂടുതുറക്കൽ ശുശ്രൂഷയും അന്തോണി സംഗമവും. രാവിലെ 6.15നു വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കാർമികനാകും. 15നു തിരുനാൾ ദിനത്തിൽ രാവിലെ 6.15നു വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന. തുടർന്ന് നേർച്ചഭക്ഷണം വെഞ്ചരിപ്പ്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു രണ്ടുവരെ നേർച്ചഭക്ഷണം, പായസം വിതരണം.
രാവിലെ 9.30ന് തിരുനാൾ പാട്ടുകുർബാനയ്ക്കു ക്രൈസ്റ്റ് വില്ല ഡയറക്ടർ ഫാ. സനോജ് അറങ്ങാശേരി കാർമികനാകും. ഡിബിസിഎൽസി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സനൽ മാളിയേക്കൽ തിരുനാൾ സന്ദേശം നല്കും.
ആറ്റത്ര സെന്റ് ഫ്രാൻസിസ് ദേവാലയം
വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ നാളെ ആഘോഷിക്കും. ഇറ്റലിയിലെ പാദുവായിൽനിന്ന് കൊണ്ടുവന്ന വിശുദ്ധ അന്തോണീസിന്റെ അത്ഭുത തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന കപ്പേളയിൽ ലദീഞ്ഞ്, നൊവേന തിരുകർമങ്ങൾ നടക്കും. രാവിലെ 7.30 മുതൽ 10.30 വരെയും ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരേയും ഊട്ടുനേർച്ച ഉണ്ടായിരിക്കും.
രാവിലെ 10.30ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് മൊൽബൺ രൂപത ബിഷപ് എമരിറ്റസ് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികനാകും. വികാരി ഫാ. ജോമോൻ മുരിങ്ങാത്തേരി, കടങ്ങോട് പള്ളി വികാരി ഫാ. സന്തോഷ് അന്തിക്കാട്ട് എന്നിവർ സഹകാർമികരാകും. രാവിലെയും വൈകീട്ടും നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് പുതുരുത്തി പള്ളി വികാരി ഫാ. റിജോ വിതയത്തിൽ കൊഴുക്കുള്ളിക്കാരനും പതിയാരം പള്ളി നടത്തു വികാരി ഫാ. ഷോജോമോൻ എസ്ഡിവിയും കാർമികരാകും.
വൈകിട്ട് 5.30ന് കോട്ടപ്പുറം സെന്റ് ആന്റണീസ് കപ്പേളയിലേക്ക് വിശുദ്ധന്റെ തിരുസ്വരൂപംവഹിച്ചുകൊണ്ട് തിരുനാൾ പ്രദക്ഷിണം നടക്കും. നേർച്ചഭക്ഷണം പായസത്തിനും പാഴ്സൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
പുത്തൻപീടിക സെന്റ് ആന്റണീസ് കപ്പേള
തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി കൊടിയേറ്റം നിർവഹിച്ചു. നാളെയാണ് തിരുനാൾ. വൈകിട്ട് ആറിന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം, തുടർന്ന് നേർച്ച ഊട്ട് ഉണ്ടായിരിക്കും.
അസി. വികാരി ഫാ. ജോഫിൻ അക്കരപ്പട്ട്യേക്കൽ, കൈക്കാരന്മാരായ സണ്ണി കുരുതുകുളങ്ങര, ജോസഫ് അരിമ്പൂർ, ആൾഡ്രിൻ ജോസ്, ജോജി മാളിയേക്കൽ എന്നിവർ നേതൃത്വംനൽകി.
പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയം
വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് കൊടിയേറി. രാവിലെനടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ഫൊറോന വികാരി റവ.ഡോ. വിൻസന്റ് ചെറുവത്തൂർ കൊടിയേറ്റം നിർവഹിച്ചു. നാളെയാണ് തിരുനാൾ. രാവിലെ ആറിന് വിശുദ്ധ കുർബാന, 10ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ പാട്ടുകുർബാന, പള്ളി ചുറ്റി പ്രദക്ഷിണം, ബാന്ഡ് വാദ്യം, ഉച്ചയ്ക്ക് 1.30 വരെ നേർച്ച ഊട്ട് എന്നിവ ഉണ്ടായിരിക്കും. ഫൊറോന വികാരി റവ.ഡോ. വിൻസെന്റ് ചെറുവത്തൂർ, അസി.വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ ടിന്റോ ജോസ്, ഡിനോ ദേവസി, ആന്റോ മേയ്ക്കാട്ടുകുളം, അനിൽ ആന്റണി, തിരുനാൾ കൺവീനർ റിനോയ് ജോൺസൺ തുടങ്ങിയവർ നേതൃത്വംനൽകി.
അമ്മാടം കിഴക്കേ കപ്പേള പള്ളി
വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 15ന് ആഘോഷിക്കും. വൈകീട്ട് 5.30ന് വളപ്രദിക്ഷണവും ഏഴിന് ലദീഞ്ഞും നൊവേനയും ഉണ്ടാകും. തിരുനാളിന്റെ കൊടിയേറ്റം ഫാ. ജെയിംസ് ഇഞ്ചോടിക്കാരൻ നിർവഹിച്ചു. പി.ഒ. വിൽസൻ, പി.കെ. അഗസ്റ്റിൻ, പി.വി. ജോസ്, എ.എൻ. അന്തോണി എന്നിവർ നേതൃത്വംനൽകി.