ലോക് അദാലത്തിൽ ആറായിരത്തോളം കേസുകൾ തീർപ്പാക്കി
1567520
Sunday, June 15, 2025 7:13 AM IST
തൃശൂർ: ജില്ലാ നിയമസേവന അഥോറിറ്റി ലോക് അദാലത്തിൽ ആറായിരത്തോളം കേസുകൾ തീർപ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന പിഴയൊടുക്കി തീർക്കാവുന്ന കേസുകൾ, എംഎസിടി കേസുകൾ, ബാങ്ക്, സിവിൽ കേസുകൾ, മറ്റു വിവിധ കേസുകൾ എന്നിവയിലൂടെ 22 കോടിയോളം രൂപയുടെ വ്യവഹാരങ്ങളാണു തീർപ്പാക്കിയത്.
പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.പി. സൈതലവി, ജില്ലാ നിയമസേവന അഥോറിറ്റി സെക്രട്ടറി, സബ് ജഡ്ജി സരിത രവീന്ദ്രൻ എന്നിവർ അദാലത്തിനു നേതൃത്വംനൽകി.
എംഎസിടി ജഡ്ജി സി.ആർ. രവിചന്ദർ, സെക്കൻഡ് അഡീഷണൽ ജില്ലാ ജഡ്ജി കെ.എം. രതീഷ് കുമാർ, റിട്ടയേർഡ് ജില്ലാ ജഡ്ജി പി.എസ്. അനന്തകൃഷ്ണൻ, റിട്ട. ജില്ലാ ജഡ്ജി കെ. രവീന്ദ്രബാബു, സെക്കൻഡ് അഡീഷണൽ സബ് ജഡ്ജി കെ.എം. ശ്രീദേവി, പ്രിൻസിപ്പൽ മുൻസിഫ് ആൻമേരി കുരിയാക്കോസ് മണലേൽ എന്നിവർ പരാതികളിൽ തീർപ്പുകല്പിച്ചു.