തൃ​പ്ര​യാ​ർ: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സി​പി​എം നാ​ട്ടി​ക ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സാ​യ സി​ഒ പൗ​ലോ​സ് മാ​സ്റ്റ​ർ മ​ന്ദി​രം 16 ന് ​വൈ​കീ​ട്ട് നാലിന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് തൃ​പ്ര​യാ​ർ ടിഎ​സ് ജിഎ സ്റ്റേ​ഡി​യ​ത്തി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.കെ. ബി​ജു, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്‌​ദു​ൾ ഖാ​ദ​ർ, എ.സി. മൊ​യ്ത‌ീ​ൻ, എം.എം. വ​ർ​ഗീ​സ്, മ​ന്ത്രി ​ആ​ർ. ബി​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്ത് 6000 സ്ക്വ​യ​ർഫീ​റ്റി​ലാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. മെ​യി​ൻ ഹാ​ൾ, വ​ർഗ ബ​ഹു​ജ​ന സം​ഘ​ട​ന ഹാ​ൾ, ചെ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഓ​ഫീ​സ്, ല​ക്ഷ്മി സൈ​ഗാ​ൾ കാ​രു​ണ്യ കേ​ന്ദ്രം ഓ​ഫീ​സ്, ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ്, ഏ​രി​യ ക​മ്മി​റ്റി യോ​ഗം ചേ​രു​വാ​നു​ള്ള ഹാ​ൾ, മീ​ഡി​യ റൂം, ​ര​ണ്ട് വി​ശ്ര​മ റൂം, ​മു​ക​ളി​ല​ത്തെ നി​ല​യി​ൽ 200 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഹാ​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്. ഇ​തി​നോ​ട് ചേ​ർ​ന്നാ​ണ് മൂ​ന്ന് സെ​ന്‍റ്് സ്ഥ​ല​ത്ത് കെ.വി. പീ​താം​ബ​ര​ൻ സ്‌​മാ​ര​ക ലൈ​ബ്ര​റി മ​ന്ദി​രം കൂ​ടി ഉ​യ​രു​ന്ന​ത്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ എം.​എ. ഹാ​രീ​സ് ബാ​ബു, ചെ​യ​ർ​മാ​ൻ പി.എം. അ​ഹ​മ്മ​ദ്, അ​ഡ്വ. ​വി.കെ. ​ജ്യോ​തി പ്ര​കാ​ശ്, കെ.ആ​ർ. സീ​ത, ടി.എ​സ.് മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.