പഠനോപകരണവിതരണം നടത്തി
1567513
Sunday, June 15, 2025 7:04 AM IST
കൊരട്ടി: കോൺഗ്രസ് കൊരട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിലെ 19 വാർഡുകളെ 6 മേഖലകളായി തിരിച്ച് 250 കുട്ടികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അഡ്വ. ആൽബിൻ പൗലോസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, ഗ്രേസി സ്കറിയ, പോൾസി ജിയോ, മണ്ഡലം ഭാരവാഹികളായ ജോഷി വല്ലൂരാൻ, സച്ചിൻ രാജ്, വി.കെ. കൃഷ്ണൻ, ബിജോയ് പാപ്പച്ചൻ, ജോമി തോമസ്, ബൈജു മുള്ളൻകുഴി എന്നിവർ പ്രസംഗിച്ചു.
കൊടകര: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊടകര ജനമൈത്രി പോലീസ് സ്റ്റേഷന്റെ പരിധിയിൽപെട്ട സാന്പത്തികമായി പിന്നോക്കമുള്ള വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ, കുട, നോട്ട്ബുക്കുകൾ വിതരണം ചെയ്തു. എസ്എച്ച്ഒ സി.ഐ. ദാസ് ഏറ്റുവാങ്ങി.
കൊടകര മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജി ജോസഫ്, ജനറൽ സെക്രട്ടറി ബാബു ജോർജ്, യൂത്തുവിംഗ് പ്രസിഡന്റ് സിന്റോ പുതുമ എന്നിവർ പ്രസംഗിച്ചു. കൊടകര പോലീസ് അംഗങ്ങളായ ഷീബ, സിപിഒ സജു, ബേബി, അജി എന്നിവർ പങ്കെടുത്തു.
ചാലക്കുടി: ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്സി - എസ്ടി കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ലഹരി വിരുദ്ധ ക്ലാസും നടത്തി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശശി വട്ടേക്കാട് അധ്യക്ഷത വഹിച്ചു. എക്സൈസ് അസി. ഇൻസ്പെക്ടർ കെ. കെ. രാജു ലഹരിവിരുദ്ധ ക്ലാസ് നയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സന്തോഷ് ഐത്താടൻ, കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. രാജേഷ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറി കെ. ജെയിംസ് പോൾ, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടി, സുലോചന രാജൻ, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ കെ.കെ. രവി, രാജ്കുമാർ സിത്താര, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കുമാരൻ വെട്ടിയാട്ടിൽ, പ്രിയ മംഗലശേരി എന്നിവർ പ്രസംഗിച്ചു.
മേലൂർ: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്ക് സഹകാരികളുടെ മക്കളെ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് പഠനോപകരണങ്ങളുടെ വിതരണവും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ് ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്് ഇ.കെ. കൃഷ്ണൻ അധ്യക്ഷനായി.
ഭരണസമിതി അംഗങ്ങളായ മധു തൂപ്രത്ത്, എൻ.ജി. സന്തോഷ്കുമാർ, പൗലോസ് തെക്കൻ, ജോമോൻ നെറ്റിക്കാടൻ, ഫ്രാൻസിസ് മേനാച്ചേരി, സന്ധ്യ ബാബു, സിന്ധു രാധാകൃഷ്ണൻ, സിസിലി തോമസ്, ബാങ്ക് സെക്രട്ടറി എം. സിന്ധു എന്നിവർ പ്രസംഗിച്ചു.