തൃ​പ്ര​യാ​ർ: നാ​ട്ടി​ക​യി​ൽ വീ​ടി​നു​നേ​രേ ഗു​ണ്ടാ ആ​ക്ര​മ​ണം. നാ​ട്ടി​ക സി.​യു. കൃ​ഷ്ണ​ൻ​കു​ട്ടി റോ​ഡി​ൽ കു​ന്ന​ത്ത് മു​ര​ളി​യു​ടെ വീ​ടി​നു​നേ​രേ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

കാ​റി​ലെ​ത്തി​യ ആ​റം​ഗ​സം​ഘം വീ​ടി​ന്‍റെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും വ​രാ​ന്ത​യി​ലെ ക​സേ​ര​യും ചെ​ടി​ച്ചെ​ട്ടി​യും അ​ടി​ച്ചു പൊ​ളി​ക്കു​ക​യും ചെ​യ്തു. മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​വും കേ​ടു​വ​രു​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ 7.15 നാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ർ പു​റ​ത്തു​വ​ന്ന​തോ​ടെ സം​ഘം കാ​റി​ൽ ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ തി​രി​ച്ച​റി​ഞ്ഞ വീ​ട്ടു​കാ​ർ വ​ല​പ്പാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.