എയ്യാൽ നിർമലമാത കോൺവന്റ് സ്കൂൾ സിൽവർ ജൂബിലി ആഘോഷം
1566567
Thursday, June 12, 2025 1:48 AM IST
തൃശൂർ: എയ്യാൽ നിർമലമാത കോണ്‍വന്റ് സ്കൂൾ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ പ്രൊവിൻഷ്യാൾ സിസ്റ്റർ ഡോ. മേഴ്സിറ്റ കണ്ണന്പുഴ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി പവലിയന്റെ ഉദ്ഘാടനം സിസ്റ്റർ ഡോ. മേഴ്സിറ്റ കണ്ണന്പുഴയും. മുൻ പ്രൊവിൻഷ്യാൾ സിസ്റ്റർ ഡോ. സോഫി പെരേപ്പാടനും ചേർന്നു നിർവഹിച്ചു.
സിൽവർ ജൂബിലി ലോഗോ പ്രകാശനം മുൻ പ്രൊവിൻഷ്യാളും മാനേജരുമായ സിസ്റ്റർ ലിറ്റിൽ മരിയ എസ്എബിഎസും മുൻ പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഷാൻ മരിയയും ചേർന്നു നിർവഹിച്ചു. സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ഡയാലിസിസ് രോഗികൾക്കു സഹായം നൽകി.
അധ്യാപിക ജോസി ജോസ്, ഫാ. പോൾ അറയ്ക്കൽ, പ്രിൻസിപ്പൽ സിസ്റ്റർ ജിയോ തെരേസ്, എ.ജെ. ആൻജോ, സിസ്റ്റർ സിറില്ല, സിസ്റ്റർ ലിൻസ മരിയ, സിസ്റ്റർ ഡോ. ഷാൻ മരിയ, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മീന ഷാജൻ, വാർഡ് അംഗം കെ.ആർ. സിമി, പൂർവവിദ്യാർഥി ഡോ. എഡ്വിൻ സുഭാഷ്, പിടിഎ പ്രസിഡന്റ് ദീപക് ആന്റോ, അധ്യാപിക ജിജി ജോർജ് എന്നിവർ പ്രസംഗിച്ചു.