വെറ്ററിനറി സർവകലാശാല മണ്ണുത്തി കാന്പസിൽ വിവിധ സ്ഥാപനങ്ങളുടെ ഉദ്ഘാടനം 16ന്
1567071
Saturday, June 14, 2025 1:49 AM IST
തൃശൂർ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ മണ്ണുത്തിയിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജി കാന്പസിൽ റഫറൽ അനലിറ്റിക്കൽ ഡയഗ്നോസ്റ്റിക് ലബോറട്ടറി, പെണ്‍കുട്ടികൾക്കുള്ള ഹോസ്റ്റൽ, ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനം 16നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നു സംരംഭകത്വവിഭാഗം ഡയറക്ടർ പ്രഫ. ഡോ. ടി.എസ്. രാജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 10.30നു നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജൻ മുഖ്യാതിഥിയാകും.
പത്രസമ്മേളനത്തിൽ വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് ഡീൻ പ്രഫ. ഡോ. കെ. അല്ലി, വികെഐഡിഎഫ്ടി ഡീൻ പ്രഫ. ഡോ. എസ്.എൻ. രാജാകുമാർ, പ്രഫ. ഡോ. പി.ടി. സുരാജ്, അസിസ്റ്റന്റ് പ്രഫ. ഡോ. ദീപ ജോളി എന്നിവരും പങ്കെടുത്തു.