കർഷക കോൺഗ്രസ് ധർണ
1566791
Friday, June 13, 2025 1:28 AM IST
ചാവക്കാട്: കർഷക കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവന് മുന്നിൽ ധർണനടത്തി.
ലോകബാങ്ക് കർഷകർക്കായി നൽകിയ 139 കോടി രൂപ കർഷകർക്ക് കൊടുക്കാതെ വകമാറ്റി ചെലവാക്കിയതിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുസലാം അധ്യക്ഷതവഹിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റീഫൺ ജോസ് മുഖ്യപ്രഭാഷണംനടത്തി. ജില്ലാ സെക്രട്ടറി എം.എൽ. ജോസഫ്, ഷുക്കൂർ, റുക്കിയ ഷൗക്കത്ത്, ഷൈല നാസർ, റഹിം, ജോയി എന്നിവർ പ്രസംഗിച്ചു.