അമലയിൽ മെറിറ്റ് ഡേ
1567503
Sunday, June 15, 2025 7:04 AM IST
തൃശൂർ: അമല മെഡിക്കൽ കോളജ് പ്രിൻസിപ്പലായിരുന്ന ഡോ. എം.ജെ. സിറിയക്കിന്റെ സ്മരണാർഥം നടത്തിയ മെറിറ്റ് ഡേയിൽ സബ് കളക്ടർ അഖിൽ മേനോൻ മുഖ്യാതിഥിയായി. അമല ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ഡെൽജോ പുത്തൂർ, ഫാ. ഷിബു പുത്തൻപുരയ്ക്കൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമെൽ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി, എച്ച്ആർ മാനേജർ അഡ്വ. ഫിൽജോ വർഗീസ്എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച നൂറോളം വിദ്യാർഥികളെയും റാങ്ക് ജേതാക്കളെയും സ്റ്റാഫ് അംഗങ്ങളെയും ആദരിച്ചു.