കൊ​ട​ക​ര: ദേ​ശീ​യ പാ​ത​യി​ലെ കൊ​ട​ക​ര ഗാ​ന്ധി​ന​ഗ​റി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വി​ള​ക്കു​കാ​ലി​ലി​ടി​ച്ചു ത​ക​ര്‍​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​യാ​ത്ര​ക്കാ​രി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​ര്‍ കൊ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ഇ​ന്നോ​വ​കാ​ര്‍ ദേ​ശീ​യ​പാ​ത​യി​ലെ കൊ​ട​ക​ര മേ​ല്‍​പ്പാ​ലം അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്ത് വെ​ച്ചാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് പോ​ത​യോ​ര​ത്തെ വി​ള​ക്കു​കാ​ലി​ല്‍ ഇ​ടി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വി​ള​ക്കു​കാ​ല്‍ ഇ​ള​കി സ​ര്‍​വി​സ് റോ​ഡി​ലേ​ക്ക് വീ​ണു. സ​ര്‍​വീ​സ് റോ​ഡി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ കാ​റി​ന്‍റെ ച​ക്ര​ങ്ങ​ള്‍ ഊ​രി​ത്തെ​റി​ച്ചു. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് കാ​റി​ലു​ണ്ടാ​യ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.