തൃ​ശൂ​ർ: പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​ൻ കൂ​ർ​ക്ക​ഞ്ചേ​രി മേ​ഖ​ലാ കാ​ര്യാ​ല​യം നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്തു​നി​ന്ന് മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം സൂ​ക്ഷി​ക്കു​ന്ന (എം​സി​എ​ഫ്) കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തു പ്ര​ദേ​ശ​വാ​സി​ക​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജ​ൻ ജെ.​പ​ല്ല​ൻ. മേ​ഖ​ലാ കാ​ര്യാ​ല​യം മാ​റ്റ​ത്തി​നെ​തി​രേ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ൽ ക​ണി​മം​ഗ​ല​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ലാ കാ​ര്യാ​ല​യം നെ​ടു​പു‌​ഴ​യി​ലെ വ​നി​താ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്നി​ട​ത്തേ​ക്കാ​ണു മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​ത്. വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത ഇ​ടു​ങ്ങി​യ റോ​ഡി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് ഓ​ഫീ​സ് മാ​റ്റു​ന്ന​തി​നെ​തി​രേ​യാ​ണു പ്ര​തി​ഷേ​ധം.

കൂ​ർ​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ഇ​വി​ടേ​ക്ക് ഓ​ട്ടോ​യി​ൽ പോ​ക​ണ​മെ​ങ്കി​ൽ വ​ലി​യ പ​ണ​ച്ചെ​ല​വു​വ​രും. ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത വ​ഴി​യാ​ണി​ത്. ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് ഓ​ഫീ​സ് മാ​റ്റ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ര്യാ​ല​യം പൊ​ളി​ച്ചു​പ​ണി​യു​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​യ​പ്ര​കാ​ശ് പൂ​വ​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​നേ​താ​വ് ഇ.​വി. സു​നി​ൽ​രാ​ജ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മു​കേ​ഷ് കൂ​ള​പ്പ​റ​മ്പി​ൽ, ശ്യാ​മ​ള മു​ര​ളീ​ധ​ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ വി​നേ​ഷ് ത​യ്യി​ൽ, ആ​ൻ​സി ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.