അശാസ്ത്രീയ നിർമാണത്തിനെതിരെ കൊരട്ടിയിൽ ജനകീയകൂട്ടായ്മ
1567511
Sunday, June 15, 2025 7:04 AM IST
കൊരട്ടി: ദേശീയപാത ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ എന്നിവിടങ്ങളിലെ അടിപ്പാത - മേൽപ്പാല നിർമാണത്തിലെ അശാസ്ത്രീയതക്കെതിരെയും മെല്ലെപ്പോക്കിനെതിരെയും എൽഡിഎഫ് കൊരട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
വിഷയത്തോട് സ്ഥലം എംപിയും എം എൽഎയും ഗുരുതരമായ കൃത്യവിലോപവും അനാസ്ഥയും പുലർത്തുന്നതായി യോഗത്തിൽ ആരോപണമുയർന്നു. പ്രതിഷേധ ജനകീയ കൂട്ടായ്മ സിപി എം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി. ബിജു, എൽഡിഎഫ് നേതാക്കളായ ഡെന്നീസ് കെ. ആന്റണി, കെ.പി. തോമസ്, കെ.എ. ജോജി, ജോർജ് വി. ഐനിക്കൽ, ഡേവിസ് മാമ്പ്ര, എ.എ. ബിജു, കെ.കെ. രാജൻ, അഡ്വ. കെ.ആർ. സുമേഷ് എന്നിവർ പ്രസംഗിച്ചു.