കുടുംബശ്രീ ഹോം ഷോപ്പ് ഇനി കൊടുങ്ങല്ലൂരിലും
1566782
Friday, June 13, 2025 1:28 AM IST
കൊടുങ്ങല്ലൂർ: പ്രാദേശികമായി കുടുംബശ്രീ അംഗങ്ങൾ നിർമിക്കുന്ന ഉത്പ്പന്നങ്ങളുടെ വില്പനയ്ക്കായി കുടുംബശ്രീ രൂപീകരിച്ച ഹോംഷോപ്പ് പദ്ധതി കൊടുങ്ങല്ലൂർ നഗരസഭയിൽ ആരം ഭിച്ചു. അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
കൊടുങ്ങല്ലൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി പോൾ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർമാരായ ടി.എസ്. സജീവൻ, കെ.ആർ. ജൈത്രൻ, രഞ്ജിത, ശാലിനി വെങ്കിടേഷ്, രേഖ, ധന്യ, കൊടുങ്ങല്ലൂർ സിഡിഎസ് 1 ചെയർപേഴ്സൺ ശ്രീദേവി തിലകൻ, സിഡിഎസ് 2 ചെയർപേഴ്സൺ ശാലിനി ദേവി, എടത്തിരുത്തി ചെയർപേഴ്സൺ ശ്രീദേവി ദിനേശ്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഒാർഡിനേറ്റർ കെ. രാധാകൃഷ്ണൻ, ഹോംഷോപ്പ് മാനേജ്മെന്റ്് അംഗം രാഖി സുധീഷ് എന്നിവർ അറിയിച്ചു.
പ്രാദേശികമായി കുടുംബശ്രീ യൂണിറ്റുകൾ നിർമിക്കുന്ന വിഷരഹിതവും, മായം കലരാത്തതും, മനോഹരമായ പായ്ക്കുകളിൽ ഗുണമേന്മയേറിയ ഉത്പ്പന്നങ്ങൾക്ക് പ്രാദേശികമായിതന്നെ വിപണി കണ്ടെത്തുന്ന നൂതന പദ്ധതിയാണ് കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി. കുടുംബശ്രീ ഉത്പാദക യൂണിറ്റുകൾ നിർമിക്കുന്ന ഉത്പ്പന്നങ്ങൾ മാനേജ്മെന്റ് ടീം ശേഖരിച്ച് വാർഡുകളിൽ പ്രവർത്തിക്കുന്ന ഹോംഷോപ്പ് ഓണർമാരുടെ വീടുകളിൽ എത്തിച്ചു നൽകുകയും ഹോം ഷോപ്പ് ഓണർമാർ അവരുടെ വാർഡുകളിലെ വീടുകളിൽ വിപണം നടത്തുകയും ചെയ്യുക എന്നുള്ളതാണ് പദ്ധതി.
ഉത്പാദന മേഖലയിലും വിപണ രംഗത്തുമായി ധാരാളം വനിതകൾക്ക് ജോലിയും സ്ഥിരവരുമാനവും ഉറപ്പുവരുത്താൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
പ്രാദേശികമായി നിർമിക്കുന്ന ഉത്പ്പന്നങ്ങൾക്ക് പ്രാദേശികമായി വിപണി കണ്ടെത്തുന്നതിലൂടെ പ്രാദേശിക സാമ്പത്തിക വികസനത്തിൽ പങ്കുവഹിക്കാനും പദ്ധതിയിലൂടെ സാധിക്കുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രത്യേകത.