കു​ഴി​ക്കാ​ട്ടു​ശേരി: വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ - ധ​ന്യ​ൻ ഫാ. ​ജോ​സ​ഫ് വി​ത​യ​ത്തി​ൽ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ തി​രു​നാ​ളി​ന്‍റെ എ​ട്ടാ​മി​ടം ഇ​ന്നു ന​ട​ക്കും.

കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യസ്ഥ​യാ​യ വി​ശു​ദ്ധ​യു​ടെ തി​രു​നാ​ളി​ന്‍റെ എ​ട്ടാ​മി​ടദി​ന​ത്തി​ൽ രാ​വി​ലെ 10. 30 ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എന്നീ തി​രു​ക്ക​ർ​മങ്ങ​ൾക്ക് ഫാ. ​ജോ​സ​ഫ് ഗോ​പു​രം മു​ഖ്യ​കാ​ർ​മി​ക​നാ​കും.

തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​. ഇ​രി​ങ്ങാല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ളി വ​ട​ക്ക​ൻ ചെ​യ​ർ​മാ​നാ​യി ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

തീ​ർ​ഥാ​ട​ന‌കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ജോ​ൺ ക​വ​ല​ക്കാ​ട്ട്, പ്ര​മോ​ട്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​രി​ക്കാ​ട്ട്, ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ആ​നി കു​ര്യാ​ക്കോ​സ് സിഎ​ച്ച് എ​ഫ്, അ​ഡ്മി​നി​സ്ട്രേ​റ്റ​റും ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സി​സ്റ്റ​ർ എ​ൽ​സി സേ​വ്യ​ർ സിഎ​ച്ച്എ​ഫ്, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ സി​സ്റ്റ​ർ വി​ന​യ സിഎ​ച്ച്എ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ണ്ണി പ​ഴ​യാ​റ്റി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.