ചാ​ല​ക്കു​ടി: ര​ക്‌​ത​ദാ​ന​ത്തി​ലൂ​ടെ ജീ​വ​നാ​ണ് പ​ങ്കു​വ​ച്ചു ന​ൽ​കു​ന്ന​തെ​ന്ന് റ​വ.​ ഡോ. ആ​ന്‍റ​ണി വ​ട​ക്കേ​ക്ക​ര വിസി. മു​രി​ങ്ങൂ​ർ ഡിം​സ് മീ​ഡി​യ കോ​ളജി​ൽ, ഡിം​സ് സോ​ഷ്യ​ൽ സ​ർ​വീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ര​ക്ത​ദാ​ന​ദി​നാ​ചാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​ളേ​ജ് ഡ​യ​റ​ക്ട​റാ​യ അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലു​ട​നീ​ളം ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ വി​ജി​ത് വി​ജ​യ​ൻ ഈ ​രം​ഗ​ത്തെ അ​റി​വും അ​നു​ഭ​വ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. ഇ​തി​നോ​ട​കം അ​മ്പ​തി​ൽ അ​ധി​കം ത​വ​ണ ര​ക്തദാ​നം ചെ​യ്ത വി​ജി​ത് വി​ജ​യ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കോ​ളജ് പ്രി​ൻ​സി​പ്പൽ ഡോ. ​സി​നോ​ജ് ആ​ന്‍റ​ണി, അ​ധ്യാ​പ​ക​രാ​യ സാ​ഗി പോ​ൾ, ബേ​ബി വി​ൻ​സെ​ന്‍റ്്, ജി​ജോ ജോ​സ​ഫ്, യൂ​ണി​യ​ൻ പ്ര​തി​നി​ധി ലി​റ്റി​ൽ റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.