പവനൻ അവാർഡ് വൈശാഖന്
1567519
Sunday, June 15, 2025 7:13 AM IST
തൃശൂർ: കേരള യുക്തിവാദി സംഘത്തിന്റെ പവനൻ സെക്യുലർ അവാർഡിന് കഥാകൃത്ത് വെെശാഖനെ തെരഞ്ഞെടുത്തു. 10,000 രൂപയും പ്രശ്സതിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
കൂരിപ്പുഴ ശ്രീകുമാർ, അഡ്വ. കെ.എൻ. അനിൽ കുമാർ, ഗംഗൻ അഴീക്കോട്, അഡ്വ. രാജഗോപാൽ വാകത്താനം, ടി.കെ. ശക്തിധരൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 22 ന് രാവിലെ 10 ന് സാഹിത്യ അക്കാദമിയിൽ നടക്കുന്ന പവനപർവം അനുസ്മരണത്തിൽ ഹൈക്കോടതി ജഡ്ജ് വി.ജി. അരുണ്‍ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിക്കും. മുൻമന്ത്രി കെ.പി. രാജേന്ദ്രൻ പ്രശ്സതിപത്രം സമർപ്പിക്കും. പത്രസമ്മേളനത്തിൽ ടി.കെ. ശക്തിധരൻ, കെ.എസ്. സത്താർ, കെ.എസ്. സുധാകരൻ എന്നിവർ പങ്കെടുത്തു.