അ​ന്തി​ക്കാ​ട്: യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വെ​ള​ത്തൂ​ർ സ്വ​ദേ​ശി തൃ​പ്പാ​ക്ക​ൽ​വീ​ട്ടി​ൽ ബി​നീ​ഷ്(30), മ​ന​ക്കൊ​ടി ആ​ശാ​രി​മൂ​ല സ്വ​ദേ​ശി കോ​ട്ട​പ്പ​ടി വീ​ട്ടി​ൽ സു​രാ​ഗ്(30) എ​ന്നി​വ​രെ​യാ​ണ് അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 29ന് ​റോ​ഡി​ൽ​വ​ച്ച് വെ​ളു​ത്തൂ​ർ സ്വ​ദേ​ശി ആ​ല​ങ്ങാ​ട്ട്വീ​ട്ടി​ൽ ര​ഞ്ജി​ത്ത്(38)​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്ര​തി​ക​ൾ പോ​ലി​സി​ന് മൊ​ഴി​ന​ൽ​കി. ആ​ക്ര​മ​ണ​ത്തി​ൽ ര​ഞ്ജി​ത്തി​ന്‍റെ ത​ല​യി​ൽ മു​റി​വേ​ൽ​ക്കു​ക​യും വാ​രി​യെ​ല്ല് പൊ​ട്ടു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ കൈ​നൂ​രി​ൽ​നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളി​ൽ സു​രാ​ഗി​നെ റി​മാ​ന്‌​ഡ് ചെ​യ്തു. അ​ന്തി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. സു​ബി​ന്ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​തീ​ഷ്, അ​നീ​ഷ്, ഫൈ​സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.