തൃ​ശൂ​ർ: ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ള്ള​ക്കെ​ട്ടി​ൽ തു​ണി​യ​ല​ക്കി പ്ര​തി​ഷേ​ധി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക ബീ​ന​യു​ടെ​യും ഹ​സീ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

പു​തു​താ​യി കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ത്തു​നി​ന്നു ബ​സു​ക​ൾ പു​റ​ത്തേ​ക്കു പോ​കു​ന്ന വ​ഴി​യി​ലാ​ണു വെ​ള്ള​ക്കെ​ട്ട്. ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണു കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും സ്റ്റാ​ൻ​ഡി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ബ​സ് സ്റ്റാ​ൻ​ഡ് കോ​ടി​ക​ൾ ചെ​ല​വി​ട്ടു കോ​ണ്‍​ക്രീ​റ്റ് ചെ​യ്തെ​ങ്കി​ലും സ്റ്റാ​ൻ​ഡി​ലേ​ക്കു ക​യ​റു​ന്ന വ​ഴി​ക​ളും പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന വ​ഴി​ക​ളും പ​ഴ​യ​പ​ടി​യി​ലാ​ണ്. കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ വ​ഴി​യി​ൽ മ​ഴ തു​ട​ങ്ങി​യ​തോ​ടെ ചെ​ളി​യും നി​റ​ഞ്ഞു.

വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ​ര​സ്യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.