സന്നദ്ധ രക്തദാതാദിനം ആചരിച്ചു
1567498
Sunday, June 15, 2025 7:04 AM IST
തൃശൂർ: വൈഎംസിഎയുടെ നേതൃത്വത്തിൽ സന്നദ്ധ രക്തദാതാക്കളെയും രക്തദാന സംഘടനകളെയും ആദരിച്ചു. 134 തവണ രക്തം ദാനംചെയ്ത ടൈനി ഫ്രാൻസിസ് ഉദ്ഘാടനംചെയ്തു. തൃശൂർ വൈഎംസിഎ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ജോജു മഞ്ഞില സ്വാഗതവും ജനറൽ സെക്രട്ടറി ജിൽസൺ ജോസ് നന്ദിയും പറഞ്ഞു.