സന്നദ്ധരക്തദാന ക്യാമ്പ്
1567514
Sunday, June 15, 2025 7:04 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോകരക്തദാന ദിനാചരണത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂര്‍ ഐഎംഎ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടന്ന രക്തദാന ക്യാമ്പ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ്, ഐഎംഎ ബ്ലഡ് ബാങ്ക് ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍ ടി.എസ്.സുരേഷ് ബാബു, ഐഎംഎ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രദീപ്കുമാര്‍, സ്റ്റുഡന്റ് കോ-ഓഡിനേറ്റര്‍ അര്ജുന്കൃഷ് ണ എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് യൂണിറ്റിനെ സന്നദ്ധ രക്തദാന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് നല്കി തൃശൂര്‍ വൈഎംസിഎ ആദരിച്ചു.