അച്ഛനെയും മുത്തശിയേയും അക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
1567085
Saturday, June 14, 2025 1:49 AM IST
കൊരട്ടി: അച്ഛനെയും മുത്തശിയേയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും കോനൂർ പള്ളിപറമ്പിൽ ഗല്ലറ്റിന്റെ മകനുമായ അശ്വിനെ (23) കൊരട്ടി സിഐ അമൃത് രംഗനും സംഘവും അറസ്റ്റ് ചെയ്തു.
പണം ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് അശ്വിന്റെ അച്ചമ്മ ഗ്രേസിയെയും പിതാവ് ഗല്ലറ്റിനെയും ആക്രമിക്കാൻ കാരണം. ഗ്രേസിയുടെ പരാതിയിലാണ് കേസെടുത്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്് ചെയ്തു. ഇയാൾക്കെതിരെ ഒരു വധശ്രമക്കേസും വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ കേസും കൊരട്ടി സ്റ്റേഷനിലുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ച രണ്ട് കേസും ഇയാൾക്കെതിരെയുണ്ട്.
കൊരട്ടി സിഐ അമൃത്രംഗനു പുറമെ എസ്ഐമാരായ ഒ.ജി. ഷാജു, സുമേഷ്, ത്രേസ്യ, ജോയ്, സിവിൽ പോലീസ് ഓഫീസർമാരാരയ സജീഷ്കുമാർ, ദീപു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.