തകർന്ന റോഡിലെ ചെളിയുമായി ചാഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച്
1566280
Wednesday, June 11, 2025 1:11 AM IST
പഴുവിൽ: തകർന്ന റോഡ് നന്നാക്കാതെ പഞ്ചായത്തും എംഎൽഎയും ചേർന്ന് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നെന്ന് ആരോപിച്ച് ബിജെപി ചാഴൂർ പഞ്ചായത്ത് കമ്മിറ്റിപ്രവർത്തകർ ചെളിയുമായി പഞ്ചായത്ത് ഓഫീസിലേക്കു പ്രതിഷേധ മാർച്ചും ധർണയും നടത്തി.
ബിജെപി സിറ്റി ജില്ലാ ജനറൽ സെക്രട്ടറി എ.ആർ. അജിഘോഷ് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സജീവൻ ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ചേർപ്പ് മണ്ഡലം പ്രസിഡന്റ് ഷാജി കളരിക്കൽ, ബിന്ദ്യ കണ്ണൻ, നിഖിൽ രാധാകൃഷ്ണൻ, നിതീഷ് പൊറ്റേക്കാട്ട്, ഡിന്റോ കൊള്ളന്നൂർ, അജീഷ് കളരിക്കൽ, പ്രേമൻ കണ്ടംകുളത്തി, രാഗേഷ് മച്ചിങ്ങൽ, ശ്രീജിത്ത് ബാലൻ, സുനിൽ മടത്തിപ്പാട്ട്, സജിൽ കാഞ്ഞൂർ എന്നിവർ പ്രസംഗിച്ചു.