നെല്ലായിയില്‍ ലോറി കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് ഇടിച്ചുകയറി
1567083
Saturday, June 14, 2025 1:49 AM IST
നെല്ലായി: ദേശീയപാതയിലെ നെല്ലായി ജംഗ്്ഷനില്‍ നിയന്ത്രണംവിട്ട ലോറി നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് ഇടിച്ചുകയറി.
ഇന്നലെ പുലര്‍ച്ചെ 4.45 ഓടെ യായിരുന്നു അപകടം. ദേശീയപാതയിലൂടെ ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന ലോറിയാണ് നെല്ലായിയില്‍ വെച്ച് നിയന്ത്രണം വിട്ടത്. തുടര്‍ന്ന് അതിവേഗ പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടന്ന ലോറി സമീപത്ത് നിര്‍മാണം നടന്നിരുന്ന നാലു നില കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.
നിര്‍മാണ സാമഗ്രികള്‍ക്ക് മുകളിലൂടെ കടന്നാണ് ലോറി ബേസ്മെന്റിലേക്ക് എത്തിയത്. കെട്ടിടത്തിനുമുന്നില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത കുഴിയില്‍ ലോറി അകപ്പെടാതിരുന്നത് കൂടുതല്‍ അപകടം ഒഴിവാക്കി.
അപകട സമയത്ത് സര്‍വീസ് റോഡില്‍ പ്രഭാതനടത്തത്തിനിറങ്ങിയവര് ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു