വൈദ്യുതിലൈൻ പുഴയിലേക്ക് പൊട്ടിവീണിട്ട് ഒരാഴ്ച; ഗൗനിക്കാതെ കെഎസ്ഇബി
1566278
Wednesday, June 11, 2025 1:11 AM IST
വടക്കാഞ്ചേരി: വൈദ്യുതിലൈൻ വടക്കാഞ്ചേരി പുഴയിലേക്ക് പൊട്ടിവീണിട്ട് ഒരാഴ്ചപിന്നിട്ടിട്ടും മാറ്റാതെ കെഎസ്ഇബി അധികൃതർ. ചാലയ്ക്കൽ കഞ്ഞിക്കുഴി കടവിനു സമീപമാണ് സംഭവം.
രാവിലെയും വൈകീട്ടും സ്ത്രീകൾ ഉൾപ്പടെ നിരവധി പേരാണ് കടവിൽ തുണികഴുകാനും മറ്റു ആവശ്യങ്ങൾക്കുമെത്തുന്നത്. ഇതിനു സമീപത്തുതന്നെയാണ് വൈദ്യുതി ലൈൻ പൊട്ടിവീണ് കിടക്കുന്നത്.
ഒരാഴ്ച മുമ്പ് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഭീമൻമരം വൈദ്യുതി കമ്പിയിലേക്ക് പൊട്ടിവീണത്. മരം വീണതിനെ തുടർന്ന് ഒരു വൈദ്യുതി പോസ്റ്റും ഒടിഞ്ഞുവീണിരുന്നു. പ്രദേശവാസികൾ നിരവധിതവണ അറിയിച്ചെങ്കിലും കെ എസ്ഇബി യുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല.