ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീപിടിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടു
1567524
Sunday, June 15, 2025 7:13 AM IST
ചെറുതുരുത്തി: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീപിടിച്ച് പൂർണമായും കത്തി നശിച്ചു. യാത്ര ചെയ്തിരുന്ന പാഞ്ഞാൾ സ്വദേശി സുബ്രഹ്മണ്യൻ (50) പരിക്കേൽക്കാതെ രക്ഷപെട്ടു.
ഇന്നലെ രാവിലെ ആറരയ്ക്ക് ഷൊർണൂർ കുളപ്പുള്ളി മെറ്റൽ ഭാഗത്ത് ഭാര്യയെ കൊണ്ടാക്കി തിരിച്ചുവരുന്നതിനിടെയാണ് ചെറുതുരുത്തി സെന്ററിൽ സുബ്ര ഹ്മണ്യൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിന്ന് പുക ഉയരുകയും കത്തുകയും ചെയ്തത്. ഉടനെ വാഹനം നിർത്തി സുബ്രഹ്മണ്യൻ ചാടിയിറങ്ങിയതിനെ തുടർന്ന് പരിക്കേൽകാതെ രക്ഷപ്പെട്ടു. നാട്ടുകാർ നോക്കിനിൽക്കെയാണ് ബൈക്ക് പൂർണമായി കത്തിനശിച്ചത്. ചെറുതുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി.
ഷൊർണൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുമോ എന്ന ഭയം കൊണ്ടാണ് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതിരുന്നതെന്ന് നാട്ടുകാർ പറയുന്നു.