‌കൊ​ര​ട്ടി: സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി ഒ​ട്ടേ​റെ മാ​തൃ​കാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കു​ന്ന കൊ​ര​ട്ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഞാ​റ്റു​വേ​ലച്ച​ന്ത ആ​രം​ഭി​ച്ചു.

ബാ​ങ്കി​ന്‍റെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ശാ​ഖ​യോ​ട് ചേ​ർ​ന്നാ​ണ് ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ച​ന്ത ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​ൻ കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ കെ.​എ.​ ോ​ജി അ​ധ്യ​ക്ഷ​നാ​യി. മ​ണ്ണ​റി​വ് പൊ​ന്ന​റി​വ് എ​ന്ന വി​ഷ​യ​ത്തി​ൽ എ​ൻ.​കെ. ത​ങ്ക​രാ​ജ് സെ​മി​നാ​ർ ന​യി​ച്ചു.

ഫ​ല​വൃ​ക്ഷ തൈ​ക​ൾ, പൂ​ച്ചെ​ടി​ക​ൾ, ന​ടീ​ൽ വ​സ്തു​ക്ക​ൾ, പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, ഗ്രോ​ബാ​ഗു​ക​ൾ, അ​ഗ്രോ മെ​ഷി​ന​റി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ച​ന്ത​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു ര​വി, വാ​ർ​ഡ് മെ​മ്പ​ർ ജെ​യ്നി ജോ​ഷി, ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ൻ.​ജി. സ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ്് എം.​കെ. സു​ഭാ​ഷ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം പി.​ബി രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.