ടി.കെ. ചാത്തുണ്ണിയുടെ സ്മരണയിൽ ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനം
1566781
Friday, June 13, 2025 1:28 AM IST
ചാലക്കുടി: നിരവധി ഫുട്ബോൾ മേളകൾക്ക് സാക്ഷ്യംവഹിച്ച ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ ടി.കെ. ചാത്തുണ്ണിയുടെ സ്മരണയിൽ ഫുട്ബോൾ പ്രേമികൾ ഒത്തുചേർന്നു. ടി.കെ. ചാത്തുണ്ണിയുടെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് പഴയകാല താരങ്ങൾ ഉൾപ്പെടെയുള്ള ഫുട്ബോൾ പ്രേമികൾ ഒത്തുചേർന്നത്.
ചാലക്കുടി നഗരസഭയും പൗരാവലിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങ് സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു. മികച്ച മലയാളി പരിശീലകനുള്ള പുരസ്കാരം വിക്ടർ മഞ്ഞിലയ്ക്കും ഫുട്ബോൾ പ്രവർത്തനത്തിന് ഇണ്ണുനീലി വായനശാല ഫുട്ബോൾ അക്കാദമിക്കും എംഎൽഎ സമ്മാനിച്ചു.
മുൻ അന്തർദേശിയ താരങ്ങളായ എം.എം. ജേക്കബ്, സി.വി. പാപ്പച്ചൻ, മാർട്ടിൻ സി മാത്യു, സോളി സേവ്യർ എന്നിവരും ഇന്ത്യൻ ഫുട്ബോൾ ടീമംഗമായ എം.എം. രാഹുൽ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, നഗരസഭ വൈസ് ചെയർപേഴ്സൻ സി. ശ്രീദേവി, കൗൺസിലർമാരായ സി.എസ്. സുരേഷ്, നിത പോൾ, ബിജു ചിറയത്ത്, എം.എം. അനിൽകുമാർ, സെന്റ് മേരീസ് പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ, സി. വി. ഫ്രാൻസിസ്, സി.എ. മത്തായി, റഷീദ്, ഷൈജു ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വർണലത ചാത്തുണ്ണിയും കൂടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. നഗരസഭ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിലേയും വനിതകളുടെയും വെറ്ററൻസ് കളിക്കാരുടെയും പ്രദർശന മത്സരങ്ങളും നടന്നു.