ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ൽ കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ എ​ടു​ത്ത വ​ലി​യ കു​ഴി​യി​ലേ​ക്ക് താ​ത്കാലി​ക ഓ​ഫീ​സ് ഇ​ടി​ഞ്ഞുവീ​ണു. ഓ​ഫീ​സി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടു‌പേ​ർ പ​രിക്കു​ ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ചാ​ല​ക്കു​ടി ഷാ​ജു അ​ഗ​സ്റ്റി​ൻ അ​ക്ക​ര (55), മ​ക​ൻ ആ​ർ​നോ​ൾ​ഡ് (27) എ​ന്നി​വ​രെ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.45 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ എ​ടു​ത്ത 20 അ​ടി താ​ഴ്ച​യി​ലു​ള്ള വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ലേ​ക്കാ​ണ് ഓ​ഫീ​സ് ഇ​ടി​ഞ്ഞുവീ​ണ​ത്.

ഉ​ട​നെ ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി. തൊട്ട​ടു​ത്തു​ള്ള ഫ​യ​ർ ഫോ​ഴ്സ് സം​ഭ​വം ക​ണ്ട് ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. റോ​ഡി​നോ​ടുചേ​ർ​ന്ന ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞ​ത്. അ​പ​ക​ട​ഭീഷ ണി​യെത്തു​ട​ർ​ന്ന് മു​ൻ​പി​ലു​ള്ള റോ​ഡി​ൽ​ ഗ​താ​ഗ​തം നി​രോ​ധി​ച്ച് അ​ട​ച്ചുകെ​ട്ടി. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നുവേ​ണ്ടി താ​ത്കാലി​ക​മാ​യിനി​ർ​മിച്ച ഓ​ഫീ​സി​ലി​രു​ന്ന് ജോ ​ലി ചെ​യ്യു​മ്പോ​ഴാ​ണ് ഓ​ഫീ​സ് ഇ​ടി​ഞ്ഞുവീ​ണ​ത്.