ഇ​രി​ങ്ങാ​ല​ക്കു​ട: ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ളി​ലെ കു​ഴി​ക​ളി​ല്‍ ത​ട്ടി​ക്കൂ​ട്ടു​പ​ണി ന​ട​ത്തി താ​ത്കാ​ലി​ക​മാ​യി കു​ഴി​ക​ള​ട​ച്ച് ന​ഗ​ര​സ​ഭ.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളാ​യ ബ​സ് സ്റ്റാ​ന്‍​ഡ്- എ​കെ​പി ജം​ഗ്ഷ​ന്‍ റോ​ഡ്, ബൈ​പാ​സ് റോ​ഡ്, ക്രൈ​സ്റ്റ് കോ​ള​ജ് റോ​ഡ്, മാ​സ് റോ​ഡ്, ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ റോ​ഡ്, ഫാ. ​ഡി​സ്മ​സ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മെ​റ്റ​ലും പാ​റ​പ്പൊ​ടി​യും അ​ട​ങ്ങു​ന്ന മി​ശ്രി​ത​മി​ട്ട് കു​ഴി​ക​ള​ട​യ്ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം എ​കെ​പി ജം​ഗ്ഷ​ന്‍ റോ​ഡി​ല്‍ മെ​റ്റ​ലും ക​രി​ങ്ക​ല്‍​പ്പൊ​ടി​യു​മി​ട്ട് കു​ഴി​ക​ള്‍ അ​ട​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടു പെ​യ്ത മ​ഴ​യി​ല്‍ മ​ണ്ണും മെ​റ്റ​ലും നീ​ങ്ങി വീ​ണ്ടും കു​ഴി​ക​ളാ​യി.

മ​ഴ മാ​റി​യാ​ല്‍ ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന റോ​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ന്നാ​ക്കു​മെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് അ​റി​യി​ച്ചു. ടെ​ന്‌​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പ​ണി ഉ​ട​ന്‍ ആ​രം​ഭി​ക്കും. ബ​സ് സ്റ്റാ​ന്‍​ഡ് - എ​കെ​പി ജം​ഗ്ഷ​ന്‍ റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗം ടൈ​ലി​ട്ടു​യ​ര്‍​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​മെ​ന്നും സാ​ങ്കേ​തി​ക​ത​ട​സ​ങ്ങ​ള്‍​നീ​ക്കി അ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ന്നും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കാ​ല​ങ്ങ​ളാ​യി കു​ഴി​ക​ളാ​യി​ക്കി​ട​ന്നി​രു​ന്ന റോ​ഡു​ക​ളി​ല്‍ മ​ഴ​ക്കാ​ല​മാ​രം​ഭി​ച്ച​തോ​ടെ സ്ഥി​തി മോ​ശ​മാ​യി.

യാ​ത്ര മു​ന്‍​പ​ത്തെ​ക്കാ​ളും ദു​സ​ഹ​മാ​യി. ഇ​തി​നെ​തി​രേ വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ത​ന​തു​ഫ​ണ്ടി​ല്‍​നി​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് റോ​ഡു​ക​ളി​ലെ കു​ഴി​യ​ട​യ്ക്ക​ല്‍ ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച​ത്.