ഗു​രു​വാ​യൂ​ർ: മാ​ട​മ്പ് കു​ഞ്ഞു​കു​ട്ട​ൻ സു​ഹൃ​ദ്സ​മി​തി​യു​ടെ നാ​ലാ​മ​ത് മാ​ട​മ്പ് സ്മൃ​തി​പ​ർ​വ​വും പു​ര​സ്കാ​ര​സ​മ​ർ​പ്പ​ണ​വും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ട​മ്പ് കു​ഞ്ഞു​കു​ട്ട​ൻ സ്മാ​ര​ക സം​സ്കൃ​തി പു​ര​സ്‌​കാ​രം ഗ​വ​ർ​ണ​ർ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ​മാ​സ്റ്റ​ർ​ക്കു സ​മ​ർ​പ്പി​ച്ചു. സം​ഗീ​തം അ​റി​യി​ല്ലെ​ങ്കി​ലും ഏ​തു സം​ഗീ​ത​വും ആ​സ്വ​ദി​ക്കാ​നു​ള്ള ഇ​ഷ്ട​വും ക​ഴി​വു​മു​ണ്ടെ​ന്നു ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. പൂ​ർ​ണ​സാ​ക്ഷ​ര​ത​യി​ൽ എ​ന്‍റെ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തെ​ക്കു​റി​ച്ച് അ​ഭി​മാ​ന​മു​ണ്ട്. എ​ന്നാ​ൽ, മ​റ്റു​ള്ള​വ​ന്‍റെ വി​ഷ​മ​ങ്ങ​ൾ അ​റി​യു​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് നാം ​എ​ത്തി​യോ എ​ന്നും അ​ദ്ദേ​ഹം സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പ്ര​ഫ.​പി.​കെ. ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. കേ​ന്ദ്ര സം​സ്കൃ​ത​സ​ർ​വ​ക​ലാ​ശാ​ല മു​ൻ ഡീ​ൻ ഡോ.​ പി.​സി. മു​ര​ളീ​മാ​ധ​വ​ൻ, എ​ഴു​ത്തു​കാ​രി ശ്രീ​കു​മാ​രി രാ​മ​ച​ന്ദ്ര​ൻ, കെ. ​മ​ണി​ക​ണ്ഠ​ൻ, എം.​കെ. ദേ​വ​രാ​ജ​ൻ, ശ്രീ​കു​മാ​ർ ഇ​ഴു​വ​പ്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ഗ​ത്ഭ​രാ​യ ഡോ. ​രാ​ജീ​വ് ഇ​രി​ങ്ങാ​ല​ക്കു​ട, സി​ദ്ധ​ൻ എ​ള​വ​ള്ളി, ഷാ​ജു പു​തൂ​ർ, ഡോ.​എ​സ്. അ​ജി​ത്, കൃ​ഷ്ണ​ദാ​സ് മു​ര​ളി, ത​ടാ​കം കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, കാ​ക്ക​ശേ​രി ര​വീ​ന്ദ്ര​ൻ പ​ണി​ക്ക​ർ എ​ന്നി​വ​രെ ഗ​വ​ർ​ണ​ർ ആ​ദ​രി​ച്ചു.