പാ​ല​പ്പി​ള്ളി: കു​ണ്ടാ​യി​യി​ല്‍ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ല്‍ കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ പൊ​ട്ടി​ച്ചി​ത​റി മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. കു​ണ്ടാ​യി എ​സ്റ്റേ​റ്റി​നു​സ​മീ​പം ച​ക്കി​പ്പ​റ​മ്പ് ആ​ദി​വാ​സി​ന​ഗ​റി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ല​യ​ന്‍ വീ​ട്ടി​ല്‍ ശ​ശീ​ന്ദ്ര​ന്‍, ഭാ​ര്യ സു​നി​ത, ശ​ശീ​ന്ദ്ര​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ത്യ​ൻ എ​ന്നി​വ​ർ​ക്കു പ​രി​ക്കേ​റ്റു. വീ​ടി​നു സ​മീ​പ​ത്തെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ പൊ​ട്ടി​ത്ത​റി​ച്ചാ​ണ് മൂ​ന്നു​പേ​ര്‍​ക്കും പ​രി​ക്കേ​റ്റ​ത്. ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ പൊ​ട്ടി​ച്ചി​ത​റു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ള്ള ശ​ശീ​ന്ദ്ര​ന്‍റെ വീ​ടി​നു​മു​ക​ളി​ലേ​ക്കും മ​ര​ങ്ങ​ളി​ലേ​ക്കും കോ​ണ്‍​ക്രീ​റ്റ് ക​ഷ​ണ​ങ്ങ​ള്‍ തെ​റി​ച്ചു​വീ​ണു. വൈ​ദ്യു​തി പോ​സ്റ്റി​ലെ ബ​ള്‍​ബും പൊ​ട്ടി​ച്ചി​ത​റി.

പാ​ല​പ്പി​ള്ളി​യി​ല്‍​നി​ന്നു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.