ജൈവ കര്‍ഷകസമിതി ജില്ലാസമ്മേളനം
1566274
Wednesday, June 11, 2025 1:11 AM IST
ആളൂര്‍: കേരള ജൈവകര്‍ഷകസമിതി ജില്ലാസമ്മേളനം ആളൂര്‍ സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചു. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് കെ.ആര്. ജോജോ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ്് ടി.കെ. ശിവരാമന് അധ്യക്ഷത വഹിച്ചു. അക്ഷയശ്രീ അവാര്‍ഡ് ജേതാക്കളായ വിനയന്, അബ്ദുള്‍ റഹീം എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
സംസ്ഥാന സെക്രട്ടറി സതീഷ്കുമാര്‍, ജില്ലാസെക്രട്ടറി നി ഷ അപ്പാട്ട്, എ.ആര്. ഡേവിസ്, ഒ.ജെ. ഫ്രാന്‍സിസ്, ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി നിഷ അപ്പാട്ട് - പ്രസിഡന്റ്, രാമചന്ദ്രന് എറയ്ക്കല്‍, പൗലോസ് നടത്തറ - വൈസ് പ്രസിഡന്റുമാര്‍, സി.കെ. സന്ദീപ് - സെക്രട്ടറി, വി.ജെ. ജെയിംസ്, ടി. ഡി. അശോകന് - ജോയിന്റ് സെക്രട്ടറിമാര്‍, സന്തോഷ്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.