കെ റെയിലിനെതിരേ മെട്രോമാന്റെ പ്രോജക്ട് റിപ്പോർട്ട് കത്തിച്ച് പ്രതിഷേധം
1566276
Wednesday, June 11, 2025 1:11 AM IST
തൃശൂർ: ഉടമസ്ഥരെ കബളിപ്പിച്ച് ഭൂസ്വത്ത് പിടിച്ചെടുത്തു സിൽവർലൈൻ പാത നടപ്പാക്കാനുള്ള സർക്കാർനീക്കത്തിനെതിരേ കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തിൽ കോർപറേഷനുമുന്പിൽ മെട്രോമാൻ ഇ. ശ്രീധരന്റെ പ്രോജക്ട് റിപ്പോർട്ട് കത്തിച്ചു പ്രതിഷേധിച്ചു.
സംസ്ഥാന രക്ഷാധികാരി പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. സമരസമിതി നേതാക്കളായ ശിവദാസൻ മഠത്തിൽ, എ.എം. സുരേഷ്, ഡോ. പി.എസ്. ബാബു, വി.എസ്. ഗിരീശൻ, എം. സുജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.