അരിന്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്ന ു
1566279
Wednesday, June 11, 2025 1:11 AM IST
അരിന്പൂർ: പഞ്ചായത്തിലെ കൈപ്പിള്ളി റിംഗ് റോഡിൽ പൈപ്പ് പൊട്ടി ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നു. വാർഡ് അംഗം ജില്ലി വിൻസെന്റ് വാട്ടർ അഥോറിറ്റിയിൽ വിവരമറിയിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കുന്നതിനു യാതൊരുശ്രമവും നടത്തിയിട്ടില്ല. മഴക്കാലത്തുപോലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശത്ത് വാട്ടർ അഥോറിറ്റിയുടെ ഉത്തരവാദിത്തമില്ലായ്മ മൂലം കുടിവെള്ളം പാഴാകുന്നതു പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറഞ്ഞു.