ചി​റ​ക്ക​ൽ: നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് 15 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച പ​ല്ല​വി അങ്കണവാടിയു​ടെ ഉ​ദ്ഘാ​ട​നം സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല​ലെ എ​ല്ലാ അങ്കണവാടിയി​ലും ബേ​ബി മാ​റ്റു​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്ന് ഉ​ട​ൻ അ​നു​വ​ദി​ക്കു​മെ​ന്നും 2021 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മ​ണ്ഡ​ല​ത്തി​ലെ 12 അങ്കണവാടിക​ൾ സ്മാ​ർ​ട്ടാ​യെ​ന്നും എ​ട്ട് അങ്കണവാടിക​ൾ​ക്കാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ന പ​റ​യ​ങ്ങാ​ട്ടി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​രാ​മ​ച​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​യ ഷോ​ബി​രാ​ജ്, സെ​ക്ര​ട്ട​റി ജോ​യ്സി വ​ർ​ഗീ​സ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.