ചെ​ട്ടി​ക്കാ​ട്: വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ ൽ അ​ത്ഭു​ത‌പ്ര​വ​ർ​ത്ത​ക​നായ വി​ശു​ദ്ധ​ന്‍റെ മ​ര​ണത്തിരു​നാ​ൾ ഭ​ക്തിസാ​ന്ദ്ര​മാ​യി. രാ​വി​ലെ 6.15 മു​ത​ൽ വൈ​കി​ട്ട് 6.30വ​രെ ദി​വ്യ​ബ​ലി നൊ​വേ​ന, ആ​രാ​ധ​ന എ​ന്നി​വ ന​ട​ന്നു. തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​പ്രി​ൻ​സ് പ​ഴ​മ്പി​ള്ളി ഒ​എ​സ്ജെ മു​ഖ്യ​കാ​ർ​മി​ക​നാ​യി.

വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പു​ക​ളാ​യ അ​ഴു​കാ​ത്ത നാ​വ്, കൈ​യു​ടെ അ​സ്ഥി, സാ​ഭാ​വ​സ്ത്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം എ​ന്നി​വ സു​ക്ഷി​ച്ചി​രി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​ക തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ​തി​നാ​ൽ വി​ശു​ദ്ധ​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും തി​രു​ശേ​ഷി​പ്പു​കൾ വ​ണ ങ്ങു​ന്ന​തി​നും അ​യ​ൽസം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നു​ൾ​പ്പടെ​യു​ള്ള തീ​ർ​ഥാട​ക​രു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

റെ​ക്ട​ർ റവ. ഡോ. ബെ​ന്നി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ, ഫാ.​ അ​ജ​യ് ആ​ന്‍റ​ണി പു​ത്ത​ൻപ​റ​മ്പി​ൽ​എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.