കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിൽ ബിരുദദാനം നടത്തി
1567654
Monday, June 16, 2025 1:49 AM IST
കൊടകര: സഹൃദയ എൻജിനീയറിംഗ് കോളജിൽ ഈ വർഷത്തെ ബിരുദദാനച്ചടങ്ങ് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.എസ്. അനിൽ ഉദ് ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
കോളജ് മാനേജർ മോണ്‍. വിൽസണ്‍ ഈരത്തറ, എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ആന്റോ ചുങ്കത്ത്, ഡയറക്ടർ ഡോ. ലിയോ ണ് ഇട്ടിയച്ചൻ, ജോയിന്റ് ഡയറക്ടർ ഡോ. സുധ ജോർജ് വളവി, പ്രിൻസിപ്പൽ ഡോ. എസ്. രാംകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. ഫിന്റോ റാഫേൽ എന്നിർ പ്രസംഗിച്ചു. വകുപ്പുതലവന്മാർ എന്നിവർ നേതൃത്വം നൽകി.
ബിടെക്, എംടെക്, പിഎച്ച്ഡി എന്നിവ പൂർത്തിയാക്കിയ 353 വിദ്യാർഥികൾക്കാണ് ബിരുദദാനം നടത്തിയത്. ഇതിൽ 345 പേർ ബിടെക്, ഏഴുപേർ എംടെക്, ഒരു വിദ്യാർഥി പിഎച്ച്ഡിയാണ് കരസ്ഥമാക്കി യിരിക്കുന്നത്. വിദ്യാർഥികളെ പ്രതിനിധീകരിച്ച് ആകർഷ ഡേവിസ് അനുഭവങ്ങൾ പങ്കുവച്ചു.