കൂട്ടായ്മകൾ ദൈവികരഹസ്യത്തിന്റെ ഭൂമിയിലെ പ്രതീകങ്ങൾ: മാർ താഴത്ത്
1567661
Monday, June 16, 2025 1:49 AM IST
തൃശൂർ: അതിരൂപതയിലെ എല്ലാ ഇടവകകളിലും കുടുംബകൂട്ടായ്മ പതാകദിനം ആചരിച്ചു. ചേറൂർ സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയത്തിൽ പതാകയുയർത്തി ആര്‍ച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അതിരൂപതാതല ഉദ്ഘാടനം നിർവഹിച്ചു.
പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള സ്നേഹക്കൂട്ടായ്മയാണ് ദൈവമെന്നും അതുകൊണ്ട് ദൈവത്തെ മാറ്റിനിർത്തിയുള്ള കൂട്ടായ്മകൾക്ക് സഭാ ജീവിതത്തിൽ പ്രസക്തിയില്ലെെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
അതിരൂപത ഡയറക്ടർ ഫാ ഫ്രാൻസിസ് ട്വിങ്കിൾ, ലൂർദ് ഫൊറോന ആനിമേറ്ററും ചേറൂർവികാരിയുമായ ഫാ ജോൺസൺ അന്തിക്കാട്ട്, അതിരൂപത കുടുംബകൂട്ടായ്മ കേന്ദ്രസമിതി ജന.കൺവീനർ ഷിന്റോ മാത്യു, ജന.സെക്രട്ടറി പ്രഫ. ജോർജ് അലക്സ് എന്നിവർ സംസാരിച്ചു.