പ്രോലൈഫ് കാരുണ്യപ്രവർത്തകസംഗമം നടത്തി
1567656
Monday, June 16, 2025 1:49 AM IST
തൃശൂർ: അതിരൂപത ജോണ്‍പോൾ പ്രോലൈഫ് സമിതിയുടെ നേ തൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാ പന അധികാരികളുടെയും പ്രവർത്തകരുടെയും സംഗമം അതിരൂപത ഫാമിലി അപ്പസ്തൊലേറ്റ് സെന്ററിൽ നടത്തി.
ജെജെ ആക്റ്റിലെ പല നിബന്ധനകളും നിസ്വാർഥമായി സേവനം അനുഷ്ഠിക്കുന്നപല ജീവകാരുണ്യസ്ഥാപനങ്ങൾക്കും ബു ദ്ധിമുട്ടുണ്ടാക്കുന്നവയാണെന്നും സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിൽ മാർ ടോണി നീലങ്കാവിൽ അഭിപ്രായപ്പെട്ടു. പ്രോലൈഫ് സമിതി പ്രസിഡന്റ് ജെയിംസ് ആഴ്ചങ്ങാടൻ അധ്യക്ഷത വഹിച്ചു.
കേരള സംസ്ഥാന ഓർഫനേജ് കണ്ട്രോൾ ബോർഡ് മെന്പറും കെസിബിസി കെയർ ഹോം ആൻഡ് സ്പെഷൽ സ്കൂൾസ് ഡയറക്ടറുമായ ഫാ. ലിജൊ ചിറ്റിലപ്പിള്ളി അനുഭവങ്ങൾ പങ്കുവച്ചു. തുടർന്ന് വിവിധ സ്ഥാപനങ്ങളിൽ നിന്നും പങ്കെടുത്ത പ്രതിനിധികൾഅവരവരുടെസ്ഥാപനങ്ങളെക്കുറിച്ചും ശുശ്രൂഷകളെക്കുറിച്ചും വിശദീകരിച്ചു. ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി സ്വാഗതവും സമിതി വൈസ് പ്രസിഡന്റ് രാജൻആന്റണി നന്ദിയും പറഞ്ഞു.
പ്രിൻസ് കരേക്കാട്ടിൽ, എം. എ. വർഗീസ്, ഷീബാ ബാബു, ശോഭ ജോണ്സണ്, സ
ണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.