16 വയസുള്ള കുട്ടിക്ക് പുകയില ഉത്പന്നം നൽകി അറസ്റ്റിലായി
1567955
Tuesday, June 17, 2025 2:03 AM IST
ചാലക്കുടി: 18 വയസിനുതാഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തരുതെന്നുള്ള നിയമം ലംഘിച്ച് പുകയില ഉല്പന്നം വില്പന നടത്തിയ ആൾ അറസ്റ്റിലായി. പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപമുള്ള പലചരക്കുകടയിൽനിന്ന് 16 വയസുള്ള കുട്ടിക്ക് പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ തൂമ്പാക്കോട് മംഗലത്തുകണ്ടൻ വീട്ടിൽ ആന്റു (54) വിനെയാണ് ചാലക്കുടി പോലീസ് എസ്ഐ ഋഷിപ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർമാരായ ജോഫി ജോസ്, സിപിഒമാരായ ബിനു, വിനോദ്, അരുൺകുമാർ എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.